മോചനത്തിനായ്‌ - തത്ത്വചിന്തകവിതകള്‍

മോചനത്തിനായ്‌ മുഖം മാറിയഈഗ്രാമമൊരുനാൾ
സ്നേഹത്തിന്റെ വിളനിലമായിരുന്നു
ത്യാഗത്തിന്റെ യാഗാശ്വങ്ങളായിരുന്നു
പ്രമത്തിന്റെ കലാശാലയായിരുന്നു

അറിയില്ല, നിമിഷത്തിൽ മറഞ്ഞ-
പച്ചയുടെ തിരോധനത്തിലിന്നു -
കരിങ്കൽ പോലെയായി മനസ്സുകൾ.
നഗരപരിവേഷമണിഞ്ഞവർ
ഹൃദയ സങ്കൽപം മാറ്റിവച്ചു
വൈരത്തിന്റെ വിത്തുകൾ വിതറുന്നു.

കളിക്കളത്തിലേറെ രക്തച്ചൊരിച്ചിൽ
ദ്വേഷത്തിന്റെ മുഖ ഭാവങ്ങളുമായ്‌
വിള്ളലിന്റെ വിറയലിൽ പരുക്കേറ്റു--
വേർപാടിന്റെ പാതയിലേറ്റുമുട്ടുന്നു.

up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-06-2017 07:26:44 PM
Added by :Mohanpillai
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me