ഓർമ്മകളുടെ താളം - മലയാളകവിതകള്‍

ഓർമ്മകളുടെ താളം 


മണിചിത്രതാഴിട്ടു പൂട്ടിയ
മനസിന്റെ മൌനത്തിൽ
മയൂഖങ്ങൾ വന്നിറങ്ങി
മാഞ്ഞ നിറങ്ങൾക്കും
മറഞ്ഞ കിനാക്കൾക്കും
ആയിരമായിരുന്നാത്മസ്വരം
ആലിലതറമേലാത്മീയതയുടെ
അലയോലി കേൾക്കും
പഴയ സന്ധ്യ....
സ്വപ്ന വസന്തങ്ങൾക്കുമപ്പുറം
മൌനങ്ങൾ വാചാലമാക്കിയ
പൂർണിമയും......
മാഞ്ഞതോ ഗതകാല
സ്വപ്നങ്ങളങ്കിലും
മഞ്ഞലകൾ വീണ്ടുമടർന്നു വീണങ്കിലും
കേൾക്കുകയാണിന്നോരാത്മ താളം
ഓർമകൾതൻ ഹ്യദയ
തുടിതാളം.....


up
0
dowm

രചിച്ചത്:ambili
തീയതി:29-06-2017 02:27:36 PM
Added by :Ambili sunil
വീക്ഷണം:264
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :