ഇതും പ്രവാസി - മലയാളകവിതകള്‍

ഇതും പ്രവാസി 

രാവും പകലും നിരങ്ങി മാറി
കാലങ്ങളേറെ കടന്നുപോയി
ഏകാന്ത പാതയിൽ ഇടറുവാൻ കാലമായ്
എന്നിട്ടും ഇന്നവൻ ഏകനാണ്
ഒറ്റയ്ക്കിരുന്നു വിതുമ്പുന്നു തന്നിലെ
നഷ്ട സ്വപ്നങ്ങളെയോർത്തുകൊണ്ട്

പൊന്നോമനയുട കൊഞ്ചലും കേൾവിയായ്
പ്രിയതമയുടെ മിഴിനീരും വറ്റിപോയ്
മാതാപിതാക്കൾക്ക് വാർദ്ധക്യ നൊമ്പരമായ്
ഇന്നും അവനുണ്ട് ഈ മരുഭൂമിയിൽ

കെട്ടുപോയ് ആ പ്രഭ ഇന്നാമുഖത്ത്
നരകൾ ചിരിക്കുന്ന ശിരസ്സുമായി
ഓടിനടക്കുവാൻ മോഹമേറ
വേദന തിന്നും രോഗങ്ങളുമായി
ഭാരത്താൽ പലപ്പോഴും താഴ്ന്നുപോകുന്നവൻ
നിവരുവാൻ കൊതിയായി
നീട്ടുന്നു കരങ്ങൾ വിദൂരതയിലേയ്ക്

പരിഭവം പറയില്ല,ഇല്ലായ്‌മ പറയില്ല
കായ്മരം വേരറ്റ്‌ ചരിയും വരെയും
ചാരിയിരുന്നവർ ഓർക്കാൻ മറക്കും
അവനിലെ നന്മകൾ എന്തായിരുന്നെന്ന്..


up
0
dowm

രചിച്ചത്:നിഷാ രതീഷ്
തീയതി:04-07-2017 03:31:35 AM
Added by :Nisha Ratheesh
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me