എന്നെ അറിയുവാൻ - തത്ത്വചിന്തകവിതകള്‍

എന്നെ അറിയുവാൻ 

എന്നെ അറിയുവാൻ നിനക്കെത്ര ജന്മം ജനിക്കണം
എന്നെ അറിയുവാൻ നിനക്കെത്ര കാലം തപിക്കണം
എത്ര ജന്മം നീ ജനിച്ചുവെന്നാകിലും
എത്ര ജന്മം നീ തപിച്ചിരുന്നീടിലും
കടലിനാകില്ല തിരയെ അടക്കുവാനെന്നപോ-
ലാകയില്ല നിനക്കെന്ന അളക്കുവാൻ
കാറ്റുപോകുന്ന വഴിയെ തിരഞ്ഞിടാ,,
മനസ്സു പോകുന്ന മാർഗമറിഞ്ഞിടാ..
മാഞ്ഞു ഞാനങ്ങകലെ മറയവേ..
ഓർത്തു നീ നിൽക്കും എന്തായിരുന്നു നാം
ഒത്തുചേർന്നതിന്നർത്ഥം ...നിരർത്ഥകം


up
0
dowm

രചിച്ചത്:
തീയതി:04-07-2017 11:06:31 AM
Added by :Poornimahari
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :