അലീഫിയ - തത്ത്വചിന്തകവിതകള്‍

അലീഫിയ 

അലീഫിയ...
സുറുമകൊണ്ട് തടയിട്ടാലും
നിന്ടെ കണ്‍കോണിടക്ക്
നിറഞ്ഞൊഴുകാറുണ്ട്
ചിരിമറയിട്ട് പൊതിഞ്ഞിട്ടും
നിന്ടെ ചുണ്ടനക്കങ്ങളില്‍
വിതുമ്പലൂറാറുണ്ട്
നീപോലുമറിയാതെ നീ
നെടുവീര്‍പ്പുമ്പോള്‍
പൊള്ളിയടരുന്നതെന്ടെ
നെഞ്ചുകൂടാണ്
ഇങ്ങനെ മൂടികെട്ടാതെ
നിനക്കൊന്ന് പെയ്ത് തോര്‍ന്നുകൂടെ...
നിനക്കായ് അന്ന് കരുതിയ
പനിനീര്‍പ്പൂ
ഞാനിന്നു തന്നോട്ടേ...
നിന്നെ ഞാനൊന്ന്
ചേര്‍ത്തണച്ചോട്ടേ...


up
0
dowm

രചിച്ചത്:Mahesh Kallayil
തീയതി:16-03-2012 03:28:57 PM
Added by :mahesh kallayil
വീക്ഷണം:177
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :