പുതിയൊരു മുഖം  - തത്ത്വചിന്തകവിതകള്‍

പുതിയൊരു മുഖം  

പത്തുമാസം മുങ്ങി പൊങ്ങി
പലവുരു വേദനയുമായ്
വിലാപത്തിന്റെ രഹസ്യങ്ങൾ
അന്തിമ നിമിഷത്തിലെത്തി.

മോചനത്തിന്റെ സ്വരങ്ങളും
മോഹങ്ങളുടെ സ്വരങ്ങളും
വേദനയുടെ സ്വരങ്ങളും
മത്സരിച്ചു പുറത്തേക്കുള്ള
ജന്മഗോപുരം തുറന്നിടാൻ,
പ്രകൃതി കണ്ട സ്വകർമത്തിൽ.

വിലയൊന്നുമെടുക്കാതെ
വിലയൊന്നും കൊടുക്കാതെ
വേർപാടിന്റെ ദുഃഖം പോലെ
അലറിക്കരയുന്നപോലെ
രണ്ടുപേർ അമ്മയും കുഞ്ഞും ,
പുത്തൻ മുഖ പടങ്ങളീ-
ഭൂമിയിൽ നീന്തിക്കളിക്കാൻ
പുതിയൊരു തുടക്കമായ്
കണ്ണീരിൻ വിനോദയാത്ര
സുന്ദര സ്വപ്നങ്ങളായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-07-2017 07:51:19 PM
Added by :Mohanpillai
വീക്ഷണം:121
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me