പെൺ പൂവ് - മലയാളകവിതകള്‍

പെൺ പൂവ് 

വിടരുന്ന പൂവിൻറ്റെ സൗന്ദര്യം അറിയാതെ
പിച്ചി എറിഞ്ഞവൻ തെല്ലും മടിക്കാതെ
വിജനമാം വീഥിയിൽ കിടന്നുരുകുന്നു
ചോര പൊടിയും മനസ്സുമായി

പണ്ടവൻ നീട്ടിയ സ്നേഹം ഭക്ഷിച്ചവൾ
ഭ്രാന്തിയെ പോലെ അലഞ്ഞകാലം
കപടത വന്നത് പതീ രൂപത്തിൽ
സ്നേഹമായ് ,നിശബ്ദമായ്
ദുഖമാം വിത്ത് വിതച്ചവൻ കടന്നുപോയ്
ഉദരത്തിൽ നിന്നുള്ള പിൻവിളി കേൾക്കാതെ

കാത്തിരിപ്പായ് ദിനങ്ങൾ ഏറെയായ്
മറുനാട്ടിൽ നിന്നുള്ള പതിതൻ സ്വരത്തിനായ്
വൈകാതെ വന്നതോ
നെഞ്ചുകീറുന്നൊരു മരണവാർത്ത
പൈതലിനെ പുണർന്നവൾ പൊട്ടിക്കരയുമ്പോൾ
ചതിയുടെ വാസന അറിയാൻ കഴിഞ്ഞില്ല

സീതയെത്തേടി ശ്രീരാമൻ പോയപോൽ
പതിയെ തിരഞ്ഞ് ആ പെൺ ജന്മവും
കടലുംകടന്ന് സത്യത്തെത്തേടി
അജ്ഞാതമാം പുതുലോകത്തേയ്ക്ക്
വിശന്ന് വലഞ്ഞു പൈതൽ കരയുമ്പോൾ
കണ്ണീരു കാട്ടി ഇനിഎത്രനാൾ
ആരവമില്ല ആശ്രയമില്ല
ആരോ കൊടുത്തൊരു വീട്ടുവേല
പണികൾക്കിടയിലും അവൾ തേടി
തൻ പതിയെ,
കേട്ടത് സത്യമാണെന്ന് തെളിഞ്ഞപ്പോൾ
ഞെട്ടിത്തരിച്ച് തളർന്നു വീണവൾ

പെണ്ണിൻ മണം തേടി പോകുവാൻ
മറയാക്കിയ മരണനാടകം
അരങ്ങിൽ നിറഞ്ഞാടിയെങ്കിലും
പ്രേക്ഷകർ നിന്നെ കല്ലെറിയുന്നു
നിൻ ചതിയൊട്ടുമേ ദഹിക്കില്ല അഗ്നിയിൽ
ആളിപടരും നിൻ പൈതലിൻ മിഴികളിൽ


up
0
dowm

രചിച്ചത്:നിഷാ രതീഷ്
തീയതി:13-07-2017 08:24:30 PM
Added by :Nisha Ratheesh
വീക്ഷണം:493
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :