marakkuvan padilla nee....
പലകോടി ജനിമൃതികളിൽ
ഒന്നിലെത്തിവ്യഥയോടെ
നിൽക്കുന്നോരെ,നിഴലായ് നിൻ
കൂടെ ചരിയ്ക്കുന്ന ദേഹിയെപ്പോലും
ഒരുനോക്കു കണ്ടറിയാതെ ചപലമീ
ജീവിതതെരുവിൽ
അകലമറിയാത്തലക്ഷ്യത്തിലേക്കു
അലയുന്നവേളയിൽ,നിന്നെ
അറിയാതെഅറിയുന്നപലരുണ്ട്
തെരുവിന്റെഓരങ്ങളിൽ
ആരൊക്കെ,ഏതൊക്കെഎത്രയെന്നങ്ങനെ
ആ പഴയകണക്കുകടലാസ്സിൽ
ഇല്ലായെന്നാലുംഒരുചെറു
പുഞ്ചിരി,ഒരുനോട്ടം
ഒരുനെടുവീർപ്പെങ്കിലും
പൊഴിയ്ക്കാതെപോകയോ
ഇത് മറവിയെ
പഴിയ്ക്കാൻപഴുതായിടും
മഹാമോഹാന്ധകാരം
പഴയെതോജന്മത്തിലെ
പടുപാപ കറകൾകഴുകുവാൻ
ഇനിയാതെരുവോരം,
എരിയുന്നവയറുമായി
ബലമില്ലാതലയുന്ന കൈകളിൽ
ഒരുചെറു നാണയം നല്കിയേക്കു
ആമാറിൽനിന്നുംഉതിർന്നോരാ
ജീവന്റെതുള്ളികൾ
നിൻ തളിരിളം ചുണ്ടിൽ
മധുരമായ്കിനിഞ്ഞതും
മറവി കൊണ്ടെങ്ങോ
പോയ്മറഞ്ഞിരിയ്ക്കാം
ബാല്യ കൗമാര മോഹ ശരങ്ങളേറ്റു
മുറിപൂണ്ട ഹൃദയത്തിലെ നോവാറുവാൻ
ഒരുചെറു താരാട്ടായ്, ഒരു
മൃദു സ്വാന്തനമായി തഴുകി തലോടിയകൈകൾ,പിച്ചവച്ചുഴറുമ്പോളറിയാതെ
ചുറ്റിപിടിച്ച കൈകൾ
ഇനിയൊരിയ്ക്കൽകൂടി കവർന്നമ്മെ
എന്നുവിളിച്ച്
ഭ്രാന്തമീ ജീവിത തെരുവിന്റെ
അപ്പുറം കൊണ്ടുപോയീടുനീ
E
J
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|