വരച്ചിന്തകള്‍
വരക്കുമ്പോള്‍ നേരെ വരക്കുക
പിന്നെ നീര്‍ത്താനതു മായ്‌കേണ്ടിവരും
***
നേര്‍വരയില്‍ നേര്‍വര ചേര്‍ത്താല്‍ നേര്‍വര
വളഞ്ഞവരയില്‍ നേര്‍വര ചേര്‍ത്താ
ലതു നേര്‍വരയാകില്ല
***
ആരിലുമുണ്ടൊരു വര; തലവര
***
ക്ഷരമില്ലാത്തൊരു വരയാണക്ഷരം
***
അരയിലും വരയിലും 'ര'യുണ്ട്
'അര'യില്‍ കുടുങ്ങിയാലടിമത്തം
വരയില്‍ വിരാജിക്കില്‍ സ്വാതന്ത്ര്യം
***
മുനിഞ്ഞു കത്തും വിളക്കിനൊളിയിലു-
മൊളിഞ്ഞിരിക്കും വരയുണ്ടേ
***
ഒരു വര; അതിലെത്ര വര
ചേര്‍ത്താലുമൊരുവര
***
കരയുക, കണ്ണുനീര്‍ വരകള്‍ തെളിയെട്ട;
കവിളിണ രണ്ടിലുമെന്തു ചന്തം!
***
വരയില്‍ രവമുണ്ടാകണം
***
മരണത്തിലേക്കുള്ള ചൂണ്ടു
വരകളാണ് തലയിലെ നര
Not connected : |