ക്രൂശിതന്റെ  ദാനം - തത്ത്വചിന്തകവിതകള്‍

ക്രൂശിതന്റെ ദാനം 


പനിച്ചും വിറച്ചും ഞെരങ്ങിയു- മെല്ലും തോലും വയറുമായാ- ച്ചോരുന്നയോലപ്പുരയിലെ ചാണകത്തറയിലാക്കുഞ്ഞു , കാലന്റെ വരവിനെ തടയാനോ? തിരിഞ്ഞും മറിഞ്ഞും കിടന്നു.
ചട്ടയണിഞ്ഞു, മുറി ഞെറിഞ്ഞുടുത്ത് , ഡോക്ടർക്കുള്ളഫീസതിൽ തിരുകി, കുഞ്ഞിന്റെ നെറുകയിൽ കൈവച്ച് , പള്ളിയിലേക്ക് നടന്നകന്നു.
ഓടിലും വീട്ടിത്തടിയിലും പണിത പള്ളി, വികാരിക്കാർത്തിപൂണ്ടു പൊളിച്ചടക്കി കോൺക്രീറ്റിൽ പുത്തനൊന്നു പണിയുന്നു. വിശ്വാസികൾ കൈലുള്ളതും കടംമേടിച്ചതും നാലാൾ കാൺകെയച്ചനെയേൽപ്പിക്കുന്നു; പാഴ്മരകുരിശിൽതൂങ്ങുന്ന യേശു താഴികകുടത്തിൻ കീഴെവിരാജിക്കട്ടെ: തന്റെ മടിയിലെക്കാശാ കൃശഗാത്രി വച്ചുനീട്ടി.
കുഞ്ഞിന്റെ പനി കൂടി വന്നു. താതനോ പണമോ പണ്ടമോ,യില്ല; നിസ്സംഗയായി കാലം നിലകൊണ്ടു; മാതൃഹൃത്തടം തീഗോളമായി, കണ്ണുകളഗ്നിസ്ഫുലിംഗങ്ങളായി, ക്രൂശിതനെയാമാതൃഹൃദയം കദനക്കടലിൽ വിളിച്ചു കൊഞ്ചി.
ഇരുൾ വന്നണഞ്ഞു; ഇതെന്തു നിർലെഞ്ജനം? കനൽക്കതിരുകളൊളിപ്പിച്ച്, കുഞ്ഞു പെട്ടി മണ്ണിലേക്കാഴ്ത്തി, കാർമേഘക്കീറുകൾ കണ്ണീർ പൊഴിച്ചു. ക്രൂശിതരൂപം കുഞ്ഞു ശവത്തെ മുത്തമിട്ടു.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ. വർഗീസ്
തീയതി:25-08-2017 08:16:08 PM
Added by :profpa Varghese
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :