ഒരു  ചെറു  നക്ഷത്ര വെട്ടം - പ്രണയകവിതകള്‍

ഒരു ചെറു നക്ഷത്ര വെട്ടം 

ഒരു നക്ഷത്ര നാളമായൊരു ചെറുചിരിയുമായി ഒരു മുല്ല വല്ലി തൻ നൈർമല്ല്യവുമായ് ഒരു ഗീതിയീണത്തിൽ പാടിയതിന്റെ താളത്തിലാടി ആരാണായാകാശജാലകപ്പടിയിൽ കാത്തുനിൽക്കുന്നേ? ആ പനിനീർ പാലൊളിയെന്തേയിങ്ങണഞ്ഞിടുന്നു?

ആ ശാലീന വദനമാരുടേതു? ഒരുനേരിടം തേടുകയാണോ? ഈ വഴി പരതുകയാണോ? ഇവിടെ കിന്നരിപ്പുഴയുണ്ട്, ഛായാ തീരങ്ങളുണ്ട് സുഗന്ധ കുസുമവനിയുണ്ട്.

കാന്താരഹൃത്തിലുമാഴിതൻ കോളിലും ഉടൽവെന്തെരിഞ്ഞാലും തിരയടിച്ചലച്ചാലും സ്രാവുകൾ കോമ്പല്ലുകാട്ടിയടുത്താലും നീ യെൻമാറിൽ സുരക്ഷിതം; ശീതളച്ഛായയിൽ സന്ധ്യാ ചിത്രപ്പണികൾ കാണാം, മാഘ പൗർണമിയിൽ മേഘങ്ങളോടൊത്തു നീന്താം, ഉദയത്തിലുണരാ, മൊന്നായ്ത്തീരാം.


up
0
dowm

രചിച്ചത്:പ്രൊഫ് പി.എ. വര്ഗീസ്
തീയതി:09-09-2017 01:21:47 PM
Added by :profpa Varghese
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me