മരണം വാങ്ങിയ പ്രണയം  - പ്രണയകവിതകള്‍

മരണം വാങ്ങിയ പ്രണയം  

സിരകളില്‍ ആവേശമാര്‍ന്ന പ്രണയ ജ്വരം
മറയിട്ടു മാറ്റിയാ പൊക്കിള്‍കൊടിയും
കടം വാങ്ങിയീ കരിംകുപ്പായമറവിൽ
തനിച്ചീ കരച്ചിൽ പതിവായ നൊമ്പരം
പടരാന്‍ കൊതിച്ചൊരീ താങ്ങുമരവും പുഴകുന്നു
സ്വപ്നങ്ങള്‍ കൊഴിഞ്ഞൊരു മുല്ലയായ് ഞാനീ
സുഗന്ധം വറ്റാത്ത ശ്വേത ശരീരമായ് കുപ്പമേൽ
ചൂടിയവര്‍ക്കൊരു പഴമ തൻ പുഷ്പമായ്
അനാഥയൊരു തേങ്ങലായ് കിടക്കവേ
ഉള്ളിലായ് കണ്ടു വര്‍ഷങ്ങൾ മായ്ക്കാത്ത
സ്നേഹത്തിടമ്പാ പൂര്‍വ്വ പ്രണയ ദീപം
കെടാത്തിരിയായ് തെളിഞ്ഞ് കത്തുന്നു
കാലം മറന്നു ഞാനതേല്ക്കുവാൻ
നിന്റെ ദുഖം എന്നിൽ ലയിയ്ക്കുന്നു
നീ എന്റെ മാത്രമീ ഹൃദയം മിടിയ്ക്കുന്നു
നിന്നിലേക്കില്ല പ്രിയെ ഒരു ദുഖമാരിയും
എന്റെ പ്രണയം മേഘമായുള്ള നാൾ
അവ നിന്നൊപ്പമായെന്‍ അന്ത്യം വരെയും
ആ ദിനം നിന്റെ വാക്കുകൾ അഗോചരം
മറഞ്ഞുപോയെന്‍ നാവുകള്‍ മൌനമായ്
ശബ്ദം ശ്രവിയ്ക്കാത്ത ദിനരാവതിൽ
ബധിരമായ് മാഞ്ഞുവെന്‍ ശ്രവ്യജാലങ്ങളും
ഞാനും മഞ്ഞാകും നിനക്കൊപ്പം നശ്വരമാകുവാൻ
എനിയ്ക്കായി നീയേറ്റൊരാ നൊമ്പരങ്ങൾ
വിലങ്ങണിഞ്ഞീടുംമെൻനെഞ്ചെരിച്ചീടുവാൻ
ചുടുകണ്ണുനീർ തീര്‍ത്ത് കയങ്ങൾ ചുറ്റിനും
അറിയാമെനിയ്ക്കിപ്പോഴും നാമീ പ്രണയവല്ലിതൻ
കൊഴിഞ്ഞീടും ഇലകളാണെന്നുമേ
വേര്‍പെട്ടു പോയോരെൻ സ്നേഹനൊമ്പരം
വെയിലായ് തിരികെ വന്നൊരു മഴയായ് പെയ്തിറങ്ങി
വീണ്ടുമെന്നിലൊരിരുളായ് തിരിച്ചു പോയി


up
0
dowm

രചിച്ചത്:ഏറ്റുമാനൂര്‍ ജയകുമാര്‍
തീയതി:23-09-2017 03:39:26 PM
Added by :Jayakumar KS
വീക്ഷണം:660
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :