അധരങ്ങളെ പ്രണയിച്ച ചഷകം .... - പ്രണയകവിതകള്‍

അധരങ്ങളെ പ്രണയിച്ച ചഷകം .... 

അനുരാഗമാണെന്നും പ്രിയേ നിന്നധരത്തോടെന്നും
വെൺപട്ടംഗുലികളാലെന്നെ നിൻ ചുണ്ടോടു ചേർക്കുമ്പോൾ ..
നിറയുകയാണെന്നിൽ നിന്നോടവാച്യമെൻ പ്രണയം
കൊതിക്കുന്നു ഞാൻ മേയുവാൻ
നിൻ മന്ദസ്മിതത്തിൻ വരമ്പുകളിൽ .
നിൻ രസമുകുളങ്ങളിലെന്നിലെ കോഫിതൻ ഊഷ്മളം തരംഗമാകെ
എൻമേനിയിത- ണിയുന്നു വികാര കുളിരലകൾ
ചെഞ്ചുണ്ടിലെ ലിപ്സ്റ്റിക്കിൻ തൂവലാൽ മോഹവർണ്ണമെൻ
മേനിയിൽ ഛായാചിത്രം രചിക്കുമ്പോൾ
ഞാനോ രചിക്കുന്നു നിന്മിഴിയിണകളിൽ പ്രേമകാവ്യം
കാത്തിരിപ്പൂയെന്നും സഖീ.. നീയെന്നെ പുണരും പുലരിയും സന്ധ്യയും ..
വെമ്പുന്നു ചേരുവാൻ..ചേർന്നിരിക്കാൻ
നിദ്രാവിഹീനയായി നീയുണരുമോരോ പ്രണയനിലാ രാവുകളിലും


up
0
dowm

രചിച്ചത്:ബോണി സേവിയേഴ്‌സ്..
തീയതി:11-10-2017 11:48:47 AM
Added by :Boney
വീക്ഷണം:561
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me