ബാലിക  - തത്ത്വചിന്തകവിതകള്‍

ബാലിക  

പഠിക്കാനനുവദിക്കാതെ
സുരക്ഷയൊന്നുമേയില്ലാതെ
അഭിപ്രായമൊന്നുമില്ലാതെ
വീട്ടിലടക്കിയൊതുക്കുന്ന
രണ്ടാംതരമനുഷ്യനായി
പരിണാമ മെറെയില്ലാതെ
സ്‌ത്രീയവസ്ഥയിന്നും പ്രകൃതം.
പാചകവും ആട്ടവും പാട്ടും
പിന്നെ ശൈശവ വിവാഹവും
ചിലപ്പോൾ ദേവദാസിയായും
സഹസ്രാബ്ദങ്ങളിലിൽ നിന്നും
ഒട്ടേറെ വിത്യാസമില്ലാതെ
സമരമിന്നും സ്ത്രീസിരയിൽ
ഒഴുകുന്നു സ്വാതന്ത്ര്യത്തിനായ്‌

സദാചാര മാലിന്യങ്ങളിൽ
കുറിയും കുരിശും പർദയും
പരാജയം വെളിപ്പെടുത്തി
മാംസപേശിയുള്ളവനുമാ-
യിട്ടെപ്പൊഴും മല്ലടിക്കുന്നു-
പ്രസവയന്ത്രമല്ലാതാകാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-10-2017 09:41:53 PM
Added by :Mohanpillai
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :