നുറുങ്ങു ചിന്തകള്‍   - മലയാളകവിതകള്‍

നുറുങ്ങു ചിന്തകള്‍  


നുറുങ്ങു ചിന്തകള്‍
********************
ചിന്തകളാല്‍ തപിയ്ക്കും
മനസ്സിന്റെ നോവുകള്‍
മനത്തിലലിഞ്ഞു തീരുമോ?

ഉദരത്തിലെരിയുന്ന
അഗ്നിനാളങ്ങള്‍ ആമാശയ
ത്തിലെയഗ്നിരസം ശമിപ്പിയ്ക്കുമോ?

കരളില്‍ ജ്വലിയ്ക്കും വികാരങ്ങളും
പ്രണയ നോവുകളും
കരളിലലിഞ്ഞിടുമോ?

മോഹങ്ങളും, കാമനകളും
ആകാശവീചികളില്‍ തട്ടിമുട്ടി
താഴോട്ടു പതിച്ചിടുമോ?

മണ്ണില്‍ തളിര്‍ക്കുന്നതൊക്കെയും
പൂത്തുലഞ്ഞും വിടര്‍ന്നും
മണ്ണില്‍ നാമാവശേഷമാകുന്നുവോ ?

*******************


up
0
dowm

രചിച്ചത്:Anandavalli Chandran
തീയതി:08-05-2012 05:08:28 PM
Added by :Anandavalli Chandran
വീക്ഷണം:222
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


allu
2012-06-06

1) മോശമല്ല മനസ്സുവച്ചാല് കവിതകളുടെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനാകും ഇപ്പോ നി കടല് തീരത്തിരുന്നു കടലിനെ കുറിച്ചു സ്വയം മെനയുന്ന സ്വപ്നങ്ങളിലാണ്. യഥാറ്ത്ഥ നിറങ്ങള് വറ്ണ്ണിക്കണം .അതിനു കവിതകളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങൂ. ശുഭയാത്ര

Anandavalli
2012-06-07

2) ശ്രമിയ്ക്കാം. വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി,allu


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me