അഭയാർത്ഥി  - തത്ത്വചിന്തകവിതകള്‍

അഭയാർത്ഥി  

ആരാണ് ഭൂമിയിൽ ചേക്കേറാത്തവർ?
പൂർവികരെല്ലാം എവിടെനിന്നൊചേക്കേറിയവർ ?
നമ്മളുമെല്ലാം എവിടെനിന്നോ ചേക്കേറുന്നവർ ?
ഏതു നിറക്കാരാണ് ചേക്കേറാത്തവർ?
ഭൂമി തേടിപ്പോകുന്നവർ
പണിതേടിപ്പോകുന്നവർ
ഉപജീവനം തേടി പ്പോകുന്നവർ
വേലവില്കാൻ തയാറാകുന്നവർ
ആരാണ് കരച്ചിലും പിഴിലും സഹിക്കാത്തവർ
എല്ലായിടത്തുമുണ്ടായിരുന്നു
എക്കാലവുമുണ്ടായിരുന്നു
എല്ലായിടത്തുമുണ്ടാകും
എക്കാലവുമുണ്ടാകും
മനുഷ്യചരിത്രത്തിൽ ശകുനം മുടക്കാൻ
ഉണ്ടാകും ക്രൂര വിനോദക്കാർ
ക്രൂരരാം വീരാധകരും
അഭയാർത്ഥികളെ സൃഷ്ടിക്കാൻ
ഓടിയും നടന്നും വിശന്നും വലഞ്ഞും
മുള്ളുവേലിക്കുള്ളിലെത്രയോ കോടികൾ
നിസ്സഹായതയുടെ ഹൃദയ വെദനയുമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-10-2017 07:50:12 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :