മൗനം - മലയാളകവിതകള്‍

മൗനം 

കാറ്റിനും
കോളിനുമപ്പുറം
കൊള്ളിമീന്‍ പോലെ
നിന്‍റെ കണ്ണുകള്‍
കാണാറുണ്ട്
എന്നെ നോക്കുമ്പോള്‍
തുറിച്ചുന്തുന്നവ
വിശപ്പു പൂക്കുമ്പോള്‍
വരണ്ട ചുണ്ടുനുണച്ച്
നീയെന്നെ ഉരുമ്മും
ഞാന്‍ ഓര്‍ക്കാറുണ്ട്
ഇന്നു നിന്‍റെ ചട്ടിയില്‍
ഒരു മത്തിതല പോലും
ഇല്ലല്ലോ എന്ന്...
______________


up
0
dowm

രചിച്ചത്:വേദാത്മിക [ പ്രിയദര്‍ശിനി
തീയതി:09-05-2012 11:01:09 AM
Added by :vishnu
വീക്ഷണം:229
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :