എൻ ശക്തിസംഭരണികൾ  - തത്ത്വചിന്തകവിതകള്‍

എൻ ശക്തിസംഭരണികൾ  

എഴുതാതെ വയ്യിനി ;
തുടിക്കുന്നോരോർമ്മയാം കാലം ,
മറക്കുന്നുവെന്നാൽ പോലും
ആരോ കുളിരായി ഓർമിപ്പിക്കും കാലം,
കുളിരോർമ്മയായി തഴുകും കാലം ;
ഒളിഞ്ഞും തെളിഞ്ഞും വല്ലാതെ നീയെന്നെ ഉലച്ചിരുന്നു ;
മിട്ടായിച്ചപ്പിച്ചവച്ചു ചറപറ മഴയത്തു -
നനഞ്ഞമ്മതൻ കിഴുക്കേറ്റിരുന്നു;
ഉച്ചക്കപൊതിച്ചോറു തുറക്കുന്ന -
താമസം ,പിന്നെയിലമാത്രം ബാക്കി കിട്ടവേ ;
ഉറഞ്ഞുതുള്ളിയാലെന്തു ?!!
ആ പഹയതികളുണ്ടോ ചിരിച്ചു -
കൈനക്കി ദീനദയാലെന്നെ -
നോക്കിടുന്നു ;
പിന്നെ പി.റ്റി പിരീഡിലയപ്പുപ്പൻ
മരത്തിന് കീഴിലൊടികളിച്ചു കാൽമുട്ടുപൊട്ടിച്ചോരയാൽ വാർന്നു കരയാനുണ്ടോ അനുവദിക്കുന്നു !!
ഇക്കിളി കൂട്ടി എൻ നിഷ്കളങ്കമാം
ചുവന്നമുഖം നോക്കി തട്ടി തടവി ;
വീണ്ടുമാ കുട്ടങ്ങളെന്നെയും
കൂട്ടി കളിച്ചുല്ലസിക്കവെ ;
ഇടിയുംമിന്നലുമായി ഒരിക്കലുമില്ലാത്ത
മഴയെത്തും നേരത്ത ,
ഓടികിതച്ചങ്ങു ഓടിട്ട ക്ലാസ്സിലേയ്ക്കോടും
കുഞ്ഞിക്കുരുവികളിന്നെവിടേയാവോ ?
പിന്നെ കൗമാരത്തിലമ്മയോടു പരിഭവ൦
പറഞ്ഞുപറഞ്ഞവസാനമമ്മതൻ,
"മൃദുതലോടലും","മധുരഭാഷിണിയും "
നൽകിയവ അവസാനിപ്പിക്കവേ ;
പുസ്തകത്തിൽ നിന്ന് സൗഹൃദപൂന്തോപ്പിലേക്കും ,
പിന്നീടക്ഷരങ്ങൾ തൻ മായാലോകത്തേയ്ക്കും
പറന്നുപറന്നങ്ങനെ നടന്നു കാലം .........
ലക്ഷ്യമായി ഓടിതളർന്നിന്നോർക്കുബോളാ-
കുരുവി കൂട്ടങ്ങൾ തൻ ,
ചറപറ ബഹളം മാത്രമുണ്ടാശ്വാസമായി ;
അനശ്വരസംഗീതം പോലെയൊരോർമ്മ തിളങ്ങീടുന്നു ,
നിനക്കുതരാൻ,
ഈ കുളിരോർമകൾ തൻ താഴുകലിനു,
കാലത്തിൻ കരുതലിനു,
ചിതലരിക്കാത്ത സംഗീതത്തിനു,
പിന്നെയെൻ പ്രിയ കുഞ്ഞിക്കുരുവികൾക്ക്‌,
എനിക്കുതരാനി അക്ഷരനക്ഷത്രങ്ങൾ മാത്രം ,
എൻപ്രിയ ജീവാത്മാവാം മി ,
മിന്നാമിനുങ്ങുകൾ തന്നെയാവട്ടെ ,
ഒരിക്കൽകൂടി ഇനിയില്ലങ്കിലുംമിശ്വര -
യാ ഓർമ്മകളിങ്ങനെ ഹൃത്തിൽ തിളങ്ങീടേണേ!!!!
യൗവനത്തിലും വാർത്തകിയതിലുമവ
"എൻ ശക്തിസംഭരണികൾ " !!!


up
0
dowm

രചിച്ചത്:കാവ്യലക്ഷ്മി .എം
തീയതി:06-12-2017 11:35:10 PM
Added by :kavya lakshmi m
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :