ഒരു യുഗമോ നൂറു ജന്മങ്ങളോ ? - പ്രണയകവിതകള്‍

ഒരു യുഗമോ നൂറു ജന്മങ്ങളോ ? 

ഒരു മഴവില്ല് പോല്‍ നിന്‍ കണ്പീലിയില്‍ . . .
വിടരാന്‍ സാധിച്ചിരുന്നുവെങ്കില്‍ ,
നിന്‍ കണ്ണുനീര്‍ പോലും എന്‍ ഹൃദയത്തിനു നനവെകിയേനെ !!

മധുരിക്കുന്നതല്ലെങ്കിലും ഞാന്‍ നിനക്ക്
മധുരമുള്ളതായ് തീര്‍ന്നു !
ജീവിതത്തില്‍ നീ നിനക്കായ്‌ മാറ്റിവെച്ച പലതും
എനിക്ക് മാത്രമെന്ന്‍ തീറെഴുതി !

എന്നിട്ടും . . .

ഈ കനല്‍ പതങ്ങളിലൂടെയുള്ള യാത്ര ,
ഈ വഴികള്‍ അനന്തമെന്ന്‍ തോന്നി !

കാലം നമുക്ക് ഒരു യുഗം തന്നില്ല !
ദിനങ്ങള്‍ നമുക്കായ് ഒരു അസ്തമയം പോലും മാറ്റിവെച്ചില്ല !

എന്നിട്ടും . . .

നേരമില്ലാത്ത ഈ ജീവിതത്തില്‍ ,
ദീര്‍ഘമെരെയില്ലാത്ത നിമിഷങ്ങള്‍ ,
നാം വെറുതെ പൊഴിച്ചുകളഞ്ഞുവല്ലോ !


ഒരു നിമിഷമായാലും ,
ഒരു അസ്തമയമായാലും ,
ഒരു യുഗമായാലും ,
നൂറു ജന്മങ്ങള്‍ തന്നെയായാല്‍ പോലും ,
കാത്തിരിപ്പുണ്ട് ഞാന്‍ , ഇവിടെ
ഈ പ്രണയതീരങ്ങളില്‍ !!!


up
0
dowm

രചിച്ചത്:HA!fA ZUbA!R
തീയതി:09-05-2012 04:43:29 PM
Added by :vishnu
വീക്ഷണം:258
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me