നീ - പ്രണയകവിതകള്‍

നീ 

പറയാതെ ചിതറിയോടിയ ഓര്‍മകളെ തിരഞ്ഞു ഞാന്‍ എത്തിയത് നിന്‍റെ വീടിനു മുന്നിലെ ആ ഇടവഴിയിലായിരുന്നു.. മുമ്പ് ഒരുപാട് നേരം ഞാന്‍ ഇരുട്ടില്‍ ചെന്നിരിക്കാറുള്ള കല്ലുപതിച്ച ആ വഴിയില്‍ ഇടയ്ക്കെപ്പോഴോ വീണു പോയ നിന്‍റെ ആ പഴയ ചിത്രം , പല രാത്രി ഞാന്‍ അവിടെ തിരഞ്ഞു നോക്കിയിട്ടുണ്ട്.. ഒരിക്കലും കിട്ടിയില്ലെങ്കിലും..

ആത്മാവും ശരീരവും മുറിഞ്ഞ ആ രാത്രി, വെളിച്ചം പൊതിഞ്ഞ നിന്‍റെ വീട്ടിനുമുന്നില്‍ , ആ ഇടവഴിയില്‍ ഇരുട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടു നിന്ന് പോയിട്ടുണ്ട്..ഒറ്റപ്പെടല്‍ , അത് വല്ലാത്ത ഒരു അനുഭവം തന്നെയാണ്..

നീയെനിക്ക് നഷ്ടപ്പെടുന്നതിനു മുമ്പും ശേഷവും..അങ്ങനെയാണ് ഞാന്‍ എന്‍റെ ജീവിതത്തെ ഭാഗിക്കാറ്...

ഒരു വാലന്‍റ്റൈന്‍ ദിനത്തില്‍ എന്‍റെ സ്ലാം ബുക്കില്‍ നീ നീ എഴുതിയ വാക്കുകള്‍ നിനക്ക് ഓര്‍മ്മയുണ്ടോ..??

"I am not sure what life could bring..
I am not if dream comes true..
I am not sure what love can do.. but
I am sure that I will be your friend forever..!!"

ഈ ഇടയ്ക്ക് ഒരിക്കല്‍ ഞാന്‍ അത് വായിച്ചപ്പോ
" Now these words seems strange.." എന്ന് അടിയില്‍ എഴുതി വെച്ചതായി തോന്നി...അവിടെ ഒന്നുമില്ലെങ്കിലും..

പ്രണയത്തിനു 'നീ' എന്നതില്‍ കവിഞ്ഞു ഒരു നിര്‍വചനമുണ്ടോ..?? അത് തുടങ്ങുന്നതും ഒടുങ്ങുന്നതും നീയെന്ന ഓര്‍മ്മകളില്‍ തന്നെയാണ്.. പാതിയുറക്കില്‍ നഷ്ടപ്പെട്ടു പോയ മനോഹര സ്വപ്നമായിരുന്നു നീയും എന്‍റെ പ്രണയവും..


up
0
dowm

രചിച്ചത്:Ijas
തീയതി:15-05-2012 09:05:05 PM
Added by :Ijas
വീക്ഷണം:313
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me