കൈതോന്നിപ്പൂവേ...       
    കൈതോന്നിപ്പൂവേ കാതിൽ
 കമ്മലണിഞ്ഞു നീ നിൽപ്പാണോ?
 തിറയാടും കാവിൽ തൂമഴക്കാ-
 റ്റിനോടൊത്തൊന്നു പോവാനോ?
 
 പൂന്തേനിൻ തിടമ്പുമേറ്റി നീ
 കുലച്ചുനിൽപ്പതു കണ്ടപ്പോൾ
 കുടമാറ്റപ്പൂരം തോൽവിയിൽനിന്നെ
 തൊഴുതുമടങ്ങിയ നേരാണോ?
 
 തെളിവാനിൽ വേളിച്ചെക്കൻ
 കെട്ടിൻന്നാള്കുറിച്ചത് കാണാമോ?
 ഏഴാംകുളി മുടങ്ങുമൊരേട്ടിലെ
 പെരുങ്കഥ നിനക്കിന്നറിയാമോ?
 
 ഉരിയാടിപ്പോയാൽ പൊഴിവതു
 ഉരിയരി വേവുകുറിയ്ക്കുംനാളാണോ?
 അറവാതിൽ മിഴിപൂട്ടിനിൽക്കും
 നാളുകൾ നിനക്കും വരവായോ?
      
       
            
      
  Not connected :    |