നിവേദ്യം . - തത്ത്വചിന്തകവിതകള്‍

നിവേദ്യം . 

ബന്ധങ്ങൾ കെട്ടുറപ്പിയ്ക്കാൻ
വകതിരിവില്ലാത്തവനായാൽ
വകയില്ലാത്തവനും കൂടിയായാൽ
ചടങ്ങും ആചാരവും നടപ്പാക്കി
കടത്തിലായി ഗതിമുട്ടി
മന്ത്രവും തന്ത്രവും മുടങ്ങുമ്പോൾ
നാണക്കേടിലും ഭയത്തിലും
ദൈവകോപമാകുന്ന വിശ്വാസത്തിൽ
അന്ധകാരം പിടിച്ചുപറ്റി
സമൂഹമിന്നും വേർതിരിവിൽ.
വഴിപാടികളുടെ മിഴിവിൽ
വ്യക്തികളെ അളക്കുന്ന
ആഢ്യത്തമാരാധിക്കും
കഴിവിന്റെ ഉപഹാരമായ്‌.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-03-2018 05:10:21 PM
Added by :Mohanpillai
വീക്ഷണം:215
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :