മഞ്ഞുകാലത്തെ ഉറക്കം  - തത്ത്വചിന്തകവിതകള്‍

മഞ്ഞുകാലത്തെ ഉറക്കം  

മാനത്തു പൂത്തൊരു മഞ്ഞിന്‍ പുതപ്പില്‍
മാരിക്കാറുകള്‍ കണ്ടില്ല നൂനം
മാനത്തു പൂക്കുന്ന മഞ്ഞൊന്നു കാണുവാന്‍
മാമകചിത്തം കൊതിച്ചില്ല തെല്ലും

മാമരം കോച്ചും തണുപ്പാണതെങ്കിലും
രാത്രിയില്‍ നിദ്രയോ സൌഖ്യത്തിന്‍ ദായകം
മഞ്ഞുള്ള രാത്രിതന്‍ ചാരുതയോടു ഞാന്‍
മഞ്ഞു കാലത്തിന്റെ മാറില്‍‍ക്കിടന്നേവം
നിദ്രയില്‍ സൌഖ്യത്തിന്‍ ചാരുത കണ്ടു
നല്ല പുതപ്പിന്റെ ഉള്ളില്‍ കിടന്നു
നല്ലൊരു നിദ്രയെ പുല്കിയെന്‍ ഹൃത്തം
നന്ദി പറയുന്നു മഞ്ഞു കാലത്തിനു
സ്വപ്നത്തില്‍ ഞാനൊരു യാത്ര തിരിച്ചു
സഹ്യനേം ഹിമാവാനേം കണ്ടങ്ങ്‌ ചുറ്റി
മാനത്തു കൂടങ്ങോടിയ നേരം
മാലോകരൊക്കെയും വണ്ണമുറക്കത്തില്‍
കാണുന്നു പക്ഷിമ്രിഗാതികള്‍ ആ രാവില്‍
നിദ്രതന്‍ സൌഖ്യത്തെ ആവോളം ആശിച്ചു
ആസ്വദിച്ചാവോളം ആ നല്ല നിദ്രയെ
ആനന്ദം ആനന്ദം ആണവക്കെല്ലാമേ
കമ്പിളിപ്പുതപ്പില്‍ ഏകനായ് ഞാനൊരു
നിദ്രാടനത്തിന്റെ വാതിക്കല്‍ എത്തിയോ
ഇല്ലെന്നുറച്ചു കൊണ്ടാമഞ്ഞു രാവില്‍ ഞാ-
നുള്ളം നിറഞ്ഞുള്ള ധ്യാനസ്ത്തിതനായി

രാത്രിയില്‍ ചീവീട് ശബ്ദമുഖരിതം
പ്രേതത്തിന്‍ യാമങ്ങള്‍ എന്നത് പോലവേ
യാമങ്ങള്‍ ഓരോന്നടര്ന്നങ്ങു വീഴവെ
പുലര്‍കാല യാമവും വന്നു ക്ഷണത്തിലും
പുലര്‍കാലമഞ്ഞിന്‍ കുളിരേറ്റു ഞാനൊരു
പുത്തനുനര്‍വിന്റെ പാതിമയക്കത്തില്‍
അര്‍ക്കന്റെ രശ്മികള്‍ തൊട്ടുനര്‍ത്തീടവേ
ഉണര്‍ന്നൂ ഞാനാ മഞ്ഞിന്‍ പ്രഭാതത്തില്‍

മാനത്തു പൂത്തൊരു മഞ്ഞിന്‍ പുതപ്പില്‍ ......




up
0
dowm

രചിച്ചത്:Boban Joseph
തീയതി:24-05-2012 03:49:39 PM
Added by :Boban Joseph
വീക്ഷണം:246
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :