ഉത്തരമില്ലാതെ        
    ദൈവ സംസ്കാരചരിത്രത്തിലെ 
 കോപവും ഭീതിയും ശൗര്യവും 
 സങ്കടവും കൂട്ടി കുഴച്ചു -
 നൂറ്റാണ്ടുകളായി സമൂഹമനസ്സിൽ 
 വിശ്വാസം ഊട്ടിയുറപ്പിക്കാൻ 
 പ്രതീകങ്ങളെ കുടിയിരുത്തി.
   
 വിഷാദരോഗങ്ങളാക്കി 
 ഭീകരഭാവങ്ങളിന്നു തിറ കൂടി
 കൊലപാതകത്തിന്റെ ഘോഷയാത്രയിൽ 
 ജീവിതങ്ങൾ ഒടുങ്ങിയും ഒടുക്കിയും 
 പൊരുത്തപ്പെടാതെ സത്യത്തിനു മുഴയുണ്ടാക്കി 
 മനുഷ്യവംശ മിന്നന്ധതയുടെഔന്നത്യത്തിൽ 
 ഒന്നിനുംഉത്തരമില്ലാതെ 
 ഒരുപാട് ചോദ്യങ്ങളുമായ്
 
      
       
            
      
  Not connected :    |