അച്ചടക്കമുള്ള പെണ്ണ്  - ഇതരഎഴുത്തുകള്‍

അച്ചടക്കമുള്ള പെണ്ണ്  

അടക്കത്തോടെയാണ് വളർന്നത്...
അച്ചടക്കത്തോടെ...
അരുതെന്ന് പറയുകയോ ! വാ പൊത്തി നിൽക്ക്
അഭിപ്രായം പറയുകയോ ! ശരി എന്ന് മുള്
സ്വപ്‌നങ്ങൾ കാണുകയോ ! പാത്രങ്ങൾ തേയ്ക്ക്
മുടിയിൽ തലോടുകയോ ! മേൽപ്പോട്ടു കെട്ട്
വാൽകഷ്ണം തിന്നുകയോ ! ചാർ കൂട്ടി തിന്ന്
തറപ്പിച്ചു നോക്കുകയോ ! തല താഴ്ത്തി നിൽക്ക്
നീയൊരു പെണ്ണാണ്....
അവൻ ആണാണ്....

അരുതെന്ന് പറഞ്ഞില്ല... വാ പൊത്തി...

ഒടുവിൽ അവർ പറഞ്ഞു
ഇവളൊരു പെണ്ണാണോ... കഷ്ടം !
" ഇവൾ പെൺവർഗത്തിനു ഒരപമാനം " അവർ പ്രസംഗിച്ചു...

പ്ലക്കാർഡുകൾ... പ്രേധിഷേധങ്ങൾ
മെഴുകുതിരി പ്രകടനങ്ങൾ...
മാധ്യമ ആഘോഷങ്ങൾ...

അരുതെന്ന് പറഞ്ഞില്ല...
ആരെയും തറപ്പിച്ചു നോക്കിയതുമില്ല...
ഞാനൊരു പെണ്ണല്ലേ....
അച്ചടക്കമുള്ള പെണ്ണ്...


up
0
dowm

രചിച്ചത്:Parvathy
തീയതി:17-05-2018 12:10:29 PM
Added by :Parvathy
വീക്ഷണം:151
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me