ഇലപൊഴിയും കാലം  - മലയാളകവിതകള്‍

ഇലപൊഴിയും കാലം  

വനതലങ്ങളിൽ ഇലപൊഴിയുന്നു
സ്മൃതികൾ വേനലിൻ വറുതി കായുന്നു
പിടയുമാർദ്രമാം ഹരിതകാന്തിയിൽ
ശലഭ ഭംഗിതൻ ചിറകു ചായുന്നു.
ഉടലിൽ ആഴമാം മുറിവിലാരെയോ
പരതി ലോലമായ് വിരലു പായുന്നു.
കരളിൽ വറ്റിയോരരുവിയിൽ മുഖം
തിരയുമാലിലക്കുരുവി പാടുന്നു,…..
ചൊടിയിൽ വാക്കുതൻ മറവി തേടിയീ
വനപഥങ്ങളിൽ ഇലകൾ മൂടുന്നു.


up
0
dowm

രചിച്ചത്:ഉല്ലാസ്
തീയതി:01-06-2012 05:06:25 PM
Added by :ullas
വീക്ഷണം:1100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :