പകൽക്കിനാവ് - മലയാളകവിതകള്‍

പകൽക്കിനാവ് 

പകൽക്കിനാവ്. സൂര്യമുരളി

മോഹങ്ങൾ പോലെ പറക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ....................
സ്വപ്നത്തിലെന്നപോൽ ആകാശം
തൊട്ടേനെ........
പക്ഷികൾ,പറവകൾ, തോറ്റു പോയേനെ............
മാനത്ത്, കൊട്ടാരം പണിഞ്ഞേനെ............
ദേവന്മാരോട് കുശലം പറഞ്ഞേനെ...........
ഗന്ധർവ്വഗായകർ, പാട്ടു പാടി ഉറക്കിയേനെ......
ചങ്ങാത്തം കൂടാൻ ഇന്ദ്രനും, ചന്ദ്രനും,
വരുണനും, വന്നേനെ.................
താരകങ്ങൾ, ഉമ്മ വേച്ചേനെ........................
മേഘത്തേരിൽ, സവാരി ചെയ്തേനെ.......
ദാഹജലത്തിനായ് കേഴുന്നോർക്ക്,പേമാരി
പോൽ ജലനിധി, കൊടുത്തേനെ............
ഭൂമി, സ്വർഗ്ഗമാക്കിയേനെ......................
ചിന്തകളിൽ, സ്വപ്നങ്ങളിൽ,
സഹയാത്രികർക്ക് സ്വാഗതം.................



up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:25-05-2018 10:16:12 AM
Added by :Suryamurali
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :