വാക്കുകള്‍ പൂക്കളാകുമ്പോള്‍ - തത്ത്വചിന്തകവിതകള്‍

വാക്കുകള്‍ പൂക്കളാകുമ്പോള്‍ 

ഇനി വരുമോ ഒരിക്കലെങ്കിലുമാ
സന്ധ്യയും നിഴലും
ഇനി കരുതുമോ എനിക്കായൊ-
രു ചെമ്പനീര്‍പ്പൂവ്

വെറുതെ കൊഴിഞ്ഞു പോകുന്നീ
ചെറിയ ജന്മങ്ങള്‍
കവിത വറ്റിയ കണ്ണുനീര്‍പ്പാടങ്ങള്‍

ഇടയിലെപ്പോഴോ നാമിത്തിരി -
നേരമിരുന്ന
പഴയ വഴിയമ്പലത്തിന്‍റെ
പടവിലിപ്പോഴും പൊഴിഞ്ഞ്
കിടക്കുന്നു-
വാക്കുകള്‍ പൂക്കള്‍പോല്‍

അതിലൊരഗാധമാം വാക്കിനെ
തൊടുമ്പൊഴെന്‍
ഹൃദയവും പൊള്ളുന്നു കനല്‍
തൊടുമ്പോലെ

ചൊടിയിലൊരു മന്ദസ്മിതവുമായ്
വന്ന പകലുപോലുമപ്പോള്‍
ചുവന്നു പോകുന്നതില്‍-
പൊള്ളിയടര്‍ന്നൊരു കുങ്കുമസൂര്യന്‍
മറഞ്ഞു പോകുന്നു.


up
0
dowm

രചിച്ചത്:
തീയതി:29-05-2018 07:26:26 PM
Added by :Manju Mathai
വീക്ഷണം:123
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me