ആദ്യത്തെ വേട്ടക്കാരൻ  - തത്ത്വചിന്തകവിതകള്‍

ആദ്യത്തെ വേട്ടക്കാരൻ  

തിരിച്ചറിയാത്ത വഴികളിലൂടെ
പോയവരെവിടെയോ വലിച്ചെറിഞ്ഞ
അടയാളങ്ങളെ പിന്തുടർന്നവർക്കായ്
ഒരുമിച്ചുകൂടുന്ന സ്നേഹവിരുന്നിൽ
ഓർക്കുന്ന സത്യത്തിനു മിഴിവുകൂട്ടി
പുതിയവഴിത്താര വെട്ടുമ്പോൾ -
നാം മണ്മറഞ്ഞവരുടെ മർമരങ്ങൾ
ഇത്തിരി നേരം നെഞ്ചിൽ ചൂടു പകരാൻ
അന്നാ,വേട്ട തുടങ്ങി വെയ്ക്കാതിരുന്നാൽ
വീണ്ടും വേട്ട തുടങ്ങാൻ കാലമെടുക്കും
നാളെകൾ വേണം നമ്മൾ നഗ്നത മാറ്റാൻ
അജ്ഞത മാറ്റനിന്നും പാടുപെടുമ്പോൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-05-2018 06:07:08 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :