വേല  - തത്ത്വചിന്തകവിതകള്‍

വേല  

കടക്കെണിക്കും
ദാരിദ്ര്യത്തിനും
ആശ്വാസത്തിനായ്‌
ബാലവേലക്കാർ
വീടിനുവേണ്ടി
വീട്ടുവേലക്കായ്

ഊണും ഉറക്കവും
കളിയും ചിരിയും
പാട്ടും പഠനവും
കൂട്ടുകാരെ വിട്ടു-
കൂട്ടം തെറ്റിയവർ
കൂലിവേലക്കായ്.

സ്വന്തമായിട്ടൊന്നും
പൊട്ടിമുളക്കാതെ
രക്ഷിതാക്കളെ നമ്പി
വരും വാറഴിക -
യൊന്നുമറിയാതെ
വല്ലാത്തൊരു കൂട്ടർ.

രണ്ടു സങ്കടങ്ങൾ
സന്ധി ചെയ്യാതെ
സമാന്തരമായി
കിടമത്സരത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-06-2018 07:02:57 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :