അഹം - മലയാളകവിതകള്‍

അഹം 

അഹം. സൂര്യമുരളി

ഭൂമിക്കവകാശിയായ് പിറന്ന നാൾ തൊട്ട്
അഹങ്കരിച്ചു, തമ്പുരാൻ ജന്മിയായ്.....
നാവിൽ ഉപ്പും,മധുരവും നുണഞ്ഞ നാൾ
തൊട്ട് ഭക്ഷണത്തെ സ്നേഹിച്ചു,
മറ്റെന്തിനെക്കാളും......
വിരൽ കുടിച്ചുറങ്ങിയ സുഖമറിഞ്ഞ നാൾ
തൊട്ട്, ഉറക്കമെൻ തോഴിയായ്.......
കൂട്ടിവായിക്കാൻ പഠിച്ച നാൾ തൊട്ട്
അക്ഷരങ്ങളെൻ, പ്രണയിനികളായ്........

അക്ഷരജ്ഞാനം നേടിയ നാൾ തൊട്ട്
അഭിമാനമായ് മലയാണ്മയെ പുണർന്നു
കവികളെ,കവിതകളെ,നോവലുകളെ,
നോവലിസ്റ്റുകളെ,മനസ്സിലേറ്റി, വായനയുടെ
അനന്തതയിൽ മുങ്ങാംകുളിയിട്ടു....
ഏകാന്തതയിൽ മലയാള സംസ്കാരത്തെ
നെഞ്ചിലേറ്റി പടവുകൾ കയറി....

നഷ്ടസ്വർഗ്ഗങ്ങൾ തൻ കണക്കുകൂട്ടി
ബിരുദം നേടി.....
മനസ്സിൻ വേദനയാം കണക്കുകൾ, ബൈനറി
യിലൂടെ ബിരുദാനന്തരബിരുദവും.....
എന്നും,എപ്പോഴും, മലയാളഭാഷയെ പ്രണയിച്ചു
ബിസിനസ്സ് മാനേജ്‌മെന്റ് തസ്തിക, മനുഷ്യ
മനസ്സും,വേദനയും,അറിഞ്ഞു....
സഹധർമിണി തൻ തൊഴിലിൻ സഹായിയായ്
പല്ലുവേദനാവ്യാപ്തി അളന്നു, മനോ:വ്യഥയേക്കാൾ
ഭീകരമെന്നറിവു നൽകീ...... കഷ്ടപ്പാടുകൾ
മനസ്സിൻ തീവ്ര വേദനയായ്...................
മിഴികൾ ഈറനണിയവെ...............


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:26-06-2018 11:58:24 AM
Added by :Suryamurali
വീക്ഷണം:134
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :