കാമിനീ നിനക്കായ്.  - തത്ത്വചിന്തകവിതകള്‍

കാമിനീ നിനക്കായ്.  

കരിം കൂന്തൽ ചുരുളിനെ മെല്ലെ മാടി,
കരിമീൻ പോൽ പിടക്കും മിഴികളിലുറ്റുനോക്കി.
കവിത തുളുമ്പുമാ ദേഹകാന്തിയെ ഒപ്പിയെടുത്ത് ,
കടക്കണ്ണാൽ നിൻ മനസ്സിനെ ഇക്കിളിപ്പെടുത്തി,
കല്പനയാം കരവലയത്തിൽ നിന്നെയൊതുക്കി ,
കാംക്ഷിക്കുമെന്നധരങ്ങളാൽ നിൻ കവിൾ തടം _
ചെമക്കുംവരെ കന മഴയായ് പെയ്തു തീർത്തും,
കരളലിയുമെൻ നിർമ്മലസ്നേഹത്തെ-
കടലാസിലൊതുക്കാതെ
കാൽപാദങ്ങളിൽ മെല്ലെവെച്ച്
കൺകളാലതേറ്റുവാങ്ങാൻ
കാത്തിരിക്കുന്നൂ കാമിനീ......... നിനക്കായി ഞാൻ.


up
0
dowm

രചിച്ചത്:രമാലു.
തീയതി:03-07-2018 03:19:17 PM
Added by :Remalu
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :