കുഞ്ഞെഴുത്തുകൾ. - ഇതരഎഴുത്തുകള്‍

കുഞ്ഞെഴുത്തുകൾ. 

നിന്റെ കെറുവിന്റെ
കറുകനാമ്പുകൾക്ക്
ഇന്നേത് പരാതിപ്പൊതി
അഴിച്ചിട്ടാടീ നീ വളമിട്ടത്..?
ഞാൻ നോക്കിനിൽക്കെയാണല്ലോ
അവ വളർന്നു വലുതായിട്ട്
നിന്റെ കവിളോരങ്ങളിൽ
പൂവിട്ടത്...!

***************

എഴുത്തുകളുടെ
ഉത്സവകാലമാണ്,,,
കവിതകളുടെ കലവറ
നിറയ്ക്കാൻ വാക്കുകളുടെ
വള്ളിക്കൊട്ടകൾ നിറച്ച്
കാഴ്ച്ച സമർപ്പിക്കാറുണ്ട്;
സെറ്റുസാരിയുമുടുത്ത്
എന്റെ മനസ്സിലെ മനയമ്മ.!

***********
.
അവളെന്റെ പേഴ്സിന്റെ
പ്രസവമെടുത്തു...
പിറന്നതാണേൽ നല്ലൊരു
ഷിഫോൺ സാരിക്കുഞ്ഞും,,
അതിനെ ഷെൽഫിലുറക്കിക്കിടത്തിയ
സന്തോഷത്തിലാണ് എന്റെയടുക്കള
മൂളിപ്പാട്ട് പാടുന്നത്...!


up
0
dowm

രചിച്ചത്:സജിത്
തീയതി:14-07-2018 03:57:02 PM
Added by :Soumya
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me