അഭിമന്യുമാർക്ക്....  - ഇതരഎഴുത്തുകള്‍

അഭിമന്യുമാർക്ക്....  

അഭിമന്യു.....
നീ ഒരു ഓർമപ്പെടുത്തലാണ്....
ചുവന്ന ചോരയ്ക്കും,
ചുടു കണ്ണീരിനും,
തഴമ്പുള്ള തലോടലിനും,
തേങ്ങുന്ന മനസ്സുകൾക്കും,
ചിരിയിൽ ഒളിപ്പിച്ച പ്രാരാബ്ധ ഭാണ്ഡത്തിനും,
വയറിൽ എരിയുന്ന വിശപ്പിൻ വണ്ടികൾക്കും,
ഒക്കെയും കൂട്ടായി നീ വിളിച്ച മുദ്രാവാക്യം....
എന്നും നീ കരുത്തിനായ് കരുതിയ ആദർശങ്ങൾ...
ജീവന്റെ വില നൽകാൻ ആക്രോശിച്ച നേതാക്കന്മാർ...
എല്ലാരും സന്തുഷ്ടരാണിപ്പോൾ...
അവർക്കൊരു വാർത്തയുണ്ട്...
വാഗ്‌വാദ വിഷയമുണ്ട്...
ബക്കറ്റ്‌ പിരിവിനായ് ഒട്ടിക്കാൻ ചന്തമുള്ളൊരു വാചകവും...
"വർഗീയത തുലയട്ടെ "
ഇനിയും അഭിമന്യുമാർ ജനിക്കും...
അവർ തെരുവിൽ മരിക്കും...
വർഗീയത നാടെങ്ങും വിഹരിക്കും...
കാരണം അഭിമന്യു, ഞങ്ങൾക്ക് നീയൊരു സെൻസേഷണൽ ന്യൂസ്‌ മാത്രം....


up
0
dowm

രചിച്ചത്:Parvathy
തീയതി:21-07-2018 11:35:41 AM
Added by :Parvathy
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me