നിമിഷം വരൂ .. - പ്രണയകവിതകള്‍

നിമിഷം വരൂ .. 

നിമിഷം വരൂ പ്രിയതേയെൻ
നിറമാനസമുരുകും ഈ നേരം
പതിയെ കിനാവിനുള്ളിലെ
പ്രണയം പകുത്തിടാമൊ നീ

മധുരം നിറഞ്ഞ വാക്കിനാലെ നീ
മകരന്ദ ബിന്ദുവായ് നിറയൂ
ഹൃദയം തുടിക്കുമോമലേ
നിന്നെയോർത്തു ഞാനലയുമ്പോൾ

മിഴികൾ തുളുമ്പുമഴകേ നിൻ
പേര് ഞാനെഴുതുമ്പോൾ
മഴയായ് പൊഴിഞ്ഞിടാമോ നീ
മനസ്സിൽ നിറഞ്ഞ മാത്രയിൽ

കരളിന്റെ കോണിനുള്ളിൽ നീ
തുളുമ്പും തേൻ തുള്ളി പോൽ കിനിയൂ
തിളങ്ങുന്ന വെള്ളി നിലവേ നിൻ
മുകിൽ കൂട്ടിൽ ഞാനണയാം

മറയാതെ മാഞ്ഞിടാതെ നീ
പിരിയാതെ എന്നുമെന്നരികെ
കുറുകുന്ന കുഞ്ഞു പ്രാവുപോൽ
പതിയെ പറന്നിറങ്ങി വാ .

നീയരികെ ഇല്ലയെങ്കിലെൻ
പ്രണയം മറന്നു വെങ്കിൽ നീ
ഇടറുന്ന നെഞ്ചുമായിവിടെ
ഇനിയുള്ള കാലം ഞാനലയും ..

വിനീഷ് ആർ നമ്പ്യാർ
00971556239367


up
0
dowm

രചിച്ചത്:വിനീഷ് ആർ നമ്പ്യാർ
തീയതി:22-07-2018 11:58:07 AM
Added by :vinu
വീക്ഷണം:229
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)