#ലെൻസിനെയും_ശീഷയെയും_പ്രണയിച്ചവൻ - ഇതരഎഴുത്തുകള്‍

#ലെൻസിനെയും_ശീഷയെയും_പ്രണയിച്ചവൻ 

മരുമണ്ണിലെത്തിയ നാള് മുതൽ സായാഹ്‌ന സവാരിക്കായി ബർദുബൈയിലെ ക്രീക്കിന്റെ ഓരം ചേർന്ന് നടക്കാനിറങ്ങുമ്പോ കണ്ടു തുടങ്ങിയതാ ടേബിൾ ലൈറ്റിന്റെ അരികിലായി തന്റെ പ്രണയ ജോഡിയായ ലെൻസിനെ കണ്ണിൽ തിരുകി വെച്ച കാമുകനെ.

ഊണിലും ഉറക്കിലും കാമുകിയുടെ ഓരം ചേർന്നാണവന്റെ നിൽപ്പും നടപ്പും.
ശീതീകരിച്ച നാലുകെട്ടിനുള്ളിലെ കിടക്കപ്പായയിലും കാമുകിക്കായി മണിയറ പോലും ഒരുക്കി വെച്ചാണവന്റെ കിടപ്പും.
ഒരു പക്ഷെ...തന്റെ പ്രണയിനിയെ മറ്റാരെങ്കിലും വശീകരിച്ചാലോ എന്ന ഭയമായിരിക്കാം

അവന്റെ ഓരോ നിശ്വാസത്തിലും കാമുകിയുടെ സ്പന്ദനങ്ങൾ വഴി സമയമില്ലാത്ത ലോകത്തെ സമയമറിയാനായി കാതങ്ങൾ താണ്ടി മാലോകരെത്തും...

അവന്റെ കാമുകിയുടെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ ഒരൊറ്റ ഘടിയും സമയം തെറ്റിച്ചിട്ടില്ലായെന്നത് ആ പ്രണയ ജോഡികളുടെ മഹത്ത്വം വിളിച്ചോതുന്നു.

എങ്കിലുമാ പ്രണയജോഡികളുടെ ഇടയിൽ കട്ടുറുമ്പിനെ പോലെ "ഷീഷ"യെന്ന അവന്റെ മറ്റൊരു കാമുകി പറന്നെത്താറുണ്ട്.
അവളെങ്ങാനും കിന്നാരം ചൊല്ലി വിളിച്ചാലോ...
ഒന്നാം കാമുകിയെ തേച്ചിട്ട് പോയി റോയൽ ആസ്കോട്ടിലെ റൂഫ് ടോപ്പിൽ രണ്ടാം കാമുകിയോടൊത്ത് നേരം പുലരുവോളും കിന്നരിച്ചിരിക്കും

പ്രണയത്തിനും അപ്പുറത്ത് നാലഞ്ച് നേരം സ്നേഹം വാരിക്കോരി നൽകുന്ന കാമുകിയെ ചതിച്ച് തേച്ചൊട്ടിച്ച് മറ്റൊരുത്തിയുടെ കൂടെ വിലസുന്നവൻ ഞങ്ങൾ ''ദുബായീക്കാരുടെ സ്വന്തം ജോജി"


up
0
dowm

രചിച്ചത്:മുസദ്ധിഖ്‌ കള്ളിയൻ
തീയതി:22-07-2018 01:23:49 PM
Added by :Musadhique Kalliyan
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me