ഓർമ്മപ്പൂ - മലയാളകവിതകള്‍

ഓർമ്മപ്പൂ 

ഓർമ്മപ്പൂ സൂര്യമുരളി

ചിങ്ങം വന്നേ,............... ....പൂക്കൂട തന്നേ.............
പൂക്കൂടക്കുള്ളിൽ ഓർമ്മപ്പൂക്കൾ തന്നേ........
മാതേവരെ വരവേൽക്കാൻ, ഓണക്കോടി തന്നേ....
പാടത്തും,ഇടവഴിയിലും, വിരിയും,പൂക്കളെല്ലാം
മുറ്റത്തെ പൂക്കളത്തിൽ വിരുന്നു വന്നേ.......

ചന്തത്തിൽ ഒരുക്കും പൂക്കളത്തിൻ നാഥനെ,
കാത്തിരുന്നേ............
ഞങ്ങൾ കാത്തിരുന്നേ.........
വരവായ് ഓണം........കാത്തിരുന്ന സന്തോഷ കാലം
കതിരുകൾ മണികളായ കൊയ്ത്തുകാലം വന്നേ.....
സമ്പൽസമൃദ്ധിതൻ സുവർണ്ണകാലം വന്നേ.............

പഴയകാല സ്വപ്നങ്ങൾ തളിരിടും ഓർമ്മകൾ
ഓരോന്നായ് പുറത്തു വന്നേ...............
കലാകാരന്മാരായ കുരുന്നു മൊട്ടുകൾ പൂക്കളാൽ
ചിത്രരചന നടത്തുന്നു.......
ഹൊയ്.........ആർപ്പൂ......റ്..റോ.....റ്...റോ..........്‌


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:03-08-2018 08:43:45 PM
Added by :Suryamurali
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :