ഓർമ്മകൾ.... - തത്ത്വചിന്തകവിതകള്‍

ഓർമ്മകൾ.... 

കൊഴിഞ്ഞു പോയ വസന്തത്തിലെവിടെയോ
നഷ്ടമായൊരെൻ സുഖകരമാം ഓർമ്മകൾ...

ആ ഓർമകളെല്ലാം എൻ പ്രണയത്തിൻ
സുഖമുള്ള നനവുള്ള ദിനങ്ങൾ മാത്രം...

ജീവനുതുല്യമായ് സ്നേഹിച്ചുവെങ്കിലും
ആർക്കൊക്കെയോ വേണ്ടി ഞാൻ നഷ്ടമാക്കി

ജീവിതത്തിന്റെ ഈ ഓട്ടപ്പാച്ചിലുകൾക്കിടയിലെവിടെയോ ..
ഒരു നനുത്തൊരോർമ്മയായ് മാത്രമായ് മാറി നീ..

എങ്കിലും മറക്കുവാനാകില്ല മരിക്കുവോളം
നാം ഒരുമിച്ചു പങ്കിട്ട സുന്ദര നിമിഷങ്ങൾ....


up
0
dowm

രചിച്ചത്:പ്രിയങ്ക
തീയതി:07-08-2018 05:18:15 PM
Added by :priyanka
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me