കൊലച്ചിരി  - തത്ത്വചിന്തകവിതകള്‍

കൊലച്ചിരി  

അച്ഛനെന്നില്ല
അമ്മയെന്നില്ല
മക്കളെന്നില്ല
നാട്ടാരെന്നില്ല
വിശ്വാസത്തിന്റെ
ഭീകരതയിൽ
നട്ടം തിരിയും
വേദനകളെ
ഉള്ളിലൊതുക്കി
കത്തി മുനയിൽ
അവസാനിക്കാൻ.

ഭിത്തികൾക്കുള്ളിൽ
ഭയപ്പെടുത്തി
ബലാത്സംഗവും
അരിംകൊലയും
പുസ്തകങ്ങളെ
നിശബ്ദമാക്കി
കാപട്യത്തിന്റെ
തൂക്കുമരത്തിൽ

ആദർശങ്ങളെ
ബലിയാടാക്കി
ലൂസിഫറിന്റെ
കൊലച്ചിരിയിൽ.
up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-08-2018 06:01:15 PM
Added by :Mohanpillai
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :