മാംസ ദാഹം. - തത്ത്വചിന്തകവിതകള്‍

മാംസ ദാഹം. 

വെട്ടുന്ന പോത്തെന്നു ചൊല്ലുന്ന മർത്ത്യാ....
വെട്ടിയിട്ടില്ലവയൊരുനാളും നിങ്ങളെ .
നിങ്ങളിന്നൂഴിയിൽ വെട്ടികുമിക്കുന്നു
മാംസ ദാഹത്താലവയെ നിരന്തരം .
വായില്ലാജീവനായ് വാഴുമവറ്റയെ
വാഴാനനുവദിച്ചാലുമീ ഗാന്ധിതൻ മണ്ണിൽ
വിശപ്പിനായ് പുല്ലും ദാഹജലവും
നൽകാൻ കനിവില്ലയെന്നിരുന്നീടിലും
ക്രൂരമായ് വെട്ടി കൊലചെയ്താ പാവത്തെ
ഭോജന വസ്തുവായ് മാറ്റിടൊല്ലെ.
പ്രാണന്റെ വേദന പ്രാണിയിലും നിങ്ങൾ
പ്രേമമായ് കാണാൻ പഠിച്ചിടേണെ .

[ജീവനുള്ള മിണ്ടാപ്രാണികളായ മൃഗങ്ങളെ ഭക്ഷ്യമാംസത്തിനായ് ക്രൂരമായ് വെട്ടി കൊല്ലുന്ന ദയനീയ കൃത്യത്തെ എതിർക്കുന്ന ഒരു ഹൃദയത്തിന്റെ ഉണർവ്വ് ]


up
0
dowm

രചിച്ചത്:രമാലു.
തീയതി:13-08-2018 01:33:55 PM
Added by :Remalu
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :