രഹസ്യം - മലയാളകവിതകള്‍

രഹസ്യം 

രഹസ്യം

പുഷ്പ ദളങ്ങളിൽ ആരൊഴിച്ചു മധുകണങ്ങൾ............
വണ്ടു തേടിയലഞ്ഞു ആ രഹസ്യം............
പൂമ്പാറ്റ തേടി, തേനീച്ച തേടി..........
പുസ്തകത്താളുകളിൽ പ്രസവിക്കുമാ......
മയിൽപീലി കുഞ്ഞുങ്ങൾ രഹസ്യം,
അറിയാൻ പുസ്തകപ്പുഴു അലഞ്ഞു .........
അക്ഷരങ്ങളെല്ലാം കരണ്ടു തിന്നിട്ടും അറിഞ്ഞില്ല .....ആ രഹസ്യം........
സ്വപ്നത്തിൻ നിഗൂഡത അറിയാൻ ഉറക്കമൊഴിച്ചിരുന്നൂ
പല നാൾ...........
ചിത്ത ഭ്രമത്തിൽ എത്തി ഉപേക്ഷിക്കപ്പെട്ടു ,പരീക്ഷണം..........
കൊളുത്തിവച്ച സന്ധ്യാ ദീപത്തിൻ അരികിലെത്തീ...
പ്രകാശ രഹസ്യമറിയാൻ............
കൈ പൊള്ളി.............
ചില രഹസ്യങ്ങൾ ഇന്നും നിഗൂഡ രഹസ്യങ്ങൾ മാത്രം ....................ചുരുളഴിയാതെ.............


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:13-09-2018 06:01:12 PM
Added by :Suryamurali
വീക്ഷണം:64
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :