ഓര്‍മ - പ്രണയകവിതകള്‍

ഓര്‍മ 


മഴ കനത്തു കിടന്ന ഒരു വൈകുന്നേരം ആണെന്ന് തോന്നുന്നു
അവന്‍ എന്റെ മനസിന്റെ ഒതുക്കുകല്ലുകള്‍ താണ്ടി കടന്നു വന്നത്.......
മുടിയിഴകളില്‍ പറ്റിപ്പിടിച്ചു നിന്ന വെള്ള തുള്ളികളെ
നേര്യതിന്‍ തുംബെന്നപോല്‍ എന്റെ ഹൃദയം ഒപ്പിയെടുത്തു.....
തുള്ളി ചോരാതെ കറന്നെടുത്ത സ്നേഹത്താല്‍ ഞാന്‍ അവന്റെ ദാഹമകറ്റി......
എന്റെ മജ്ജയും മാംസവും കൂട്ടിക്കുഴച്ചു ഞാന്‍ അവന്റെ വിശപ്പടക്കി......
നിദ്രയുമായി രമിക്കുന്നത്‌ വരെ എന്റെ ശരീരം കൊണ്ടവനെ പുതപ്പിച്ചു......
പിന്നീടൊരു തണുത്ത പ്രഭാതത്തില്‍ യാത്ര പോലും പറയാതെ
അവന്‍ മഞ്ഞിലേക്ക് നടന്നിറങ്ങി...
ഞാനിന്നും ആ ഒതുക്കുകല്ലുകളില്‍ മുഖമമര്‍ത്തി
അവന്റെ കാല്‍പ്പാടുകള്‍ തിരയുന്നു.....


up
0
dowm

രചിച്ചത്:ഹേമലത
തീയതി:30-07-2012 01:16:03 PM
Added by :Hemalatha
വീക്ഷണം:331
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :