അരിമണി - പ്രണയകവിതകള്‍

അരിമണി 


പ്രണയത്തിനും ജീവിതത്തിനും ഇടയിലെ ദൂരം
ഒരരിമണിയോളം മാത്രമെന്നവന്‍.........
ആ ദൂരം താണ്ടാനായി ഞാനും, പ്രണയത്തില്‍ തന്നെ
മുങ്ങാംകുഴിയിടാന്‍ അവനും, തത്രപ്പെട്ടുകൊണ്ടേയിരുന്നു........
പ്രണയപര്‍വത്തിന്റെ കുത്തൊഴുക്കിനൊടുവില്‍
ആ അരിമണിയെ ചതച്ച് അവനെന്നെ കെട്ടിയിട്ടു....
രണ്ടരുവികളും ഒരു പുഴയായി
കാലത്തിനൊപ്പം മുന്നോട്ടൊഴുകി.....
പുഴയ്ക്കു കൈവഴികളുണ്ടാവുന്നത്
ഞാന്‍ അറിഞ്ഞതേയില്ല......
പാറക്കെട്ടില്‍ തല്ലിയലച്ച്ച് നുരഞ്ഞു പതഞ്ഞു
കടലിലേക്ക്‌ എത്തുമ്പോഴേക്കും
എനിക്ക് എന്റെ അരിമണി എവിടെയോ നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു......


up
0
dowm

രചിച്ചത്:ഹേമലത
തീയതി:30-07-2012 04:07:44 PM
Added by :Hemalatha
വീക്ഷണം:171
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me