തണുപ്പ് - മലയാളകവിതകള്‍

തണുപ്പ് 


നിറവാര്‍‍ന്നൊരുറക്കത്തില്‍ നിന്നും മെല്ലെ കണ്‍‌തുറന്നു.......
നീലാകാശത്തില്‍ വെളുത്ത പഞ്ഞിതുണ്ടുകള്‍ ഒഴുകി നടക്കുന്നു.....
നോക്കെത്താദൂരത്തോളം മനം നിറയ്ക്കുന്ന പച്ചപ്പ്‌........
ഒഴുകിയെത്തുന്ന കുളിര്‍ കാറ്റിന് ചന്ദനത്തിന്റെ സുഗന്ധം......
ഒന്ന് നിവര്‍ന്നു നിന്ന് ആ സുഗന്ധം ഉള്ളിലേക്കാവാഹിച്ചു.......
കളകളാരവം പൊഴിച്ച് പൊട്ടിച്ചിരിക്കുന്ന കുഞ്ഞരുവി....
ഏതോ ഒരുള്‍പ്രേരണയാല്‍ ഞാന്‍ മുന്നോട്ടു കുതിച്ചു....
ഇരുകൈകളിലും തണുത്ത ജലം കോരിയെടുത്തു..........
അപ്പോഴും ഞാനറിഞ്ഞില്ല അത് മരണത്തിന്റെ തണുപ്പാണെന്ന്........


up
0
dowm

രചിച്ചത്:ഹേമലത
തീയതി:30-07-2012 04:21:59 PM
Added by :Hemalatha
വീക്ഷണം:677
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me