ഓർമ്മ തിരി       
    ഇനിയുള്ള കാലമെനിക്കോർതിരിക്കാൻ
 
 ചിന്തകളിൽ നിൻ ഓര്മകളൊരുതിരി വെട്ടമായ്
 തെളിയുമ്പോൾ
 
 കാലങ്ങളേറെ പൊഴിയവെ കാര്മേഘവർഷം പോയണയവേ
 
 നീയും ദൂരെപോയ് മറയെ
 നീ പോയൊരാ വഴിയോര
 മണൽപാതയിൽ ഞാൻ തനിച്ചിരിക്കേ ....
 
 നിറയുന്ന മിഴികളിൽ
 നീ തന്നൊരോർമകളും മുൻപിൽ നിൻ കാല്പാടുകളും ..
 
 നിൻ മിഴികളിൽ നിറഞ്ഞൊരാ മൗനവും
 വ്യർത്ഥമായ് പോയൊരെൻ മാറിലെ മോഹവും....
 
 ഓർമത്തിരിതൻ വെട്ടത്തിൽ തെളിയുന്നു
 നിൻ പൂമുഖം.....
 കാലചക്രത്തിനും മായ്ക്കുവാനാകാത്ത രാവുകൾ പകലുകൾ ......
 
 കൃഷ്ണതുളസി കതിർ ചൂടിയ നിൻ
 നനവാർന്ന വാർമുടിത്തുമ്പൻ നിദ്രയിൽ നിന്നുണർത്തിയ ദിനങ്ങൾ .....
 
 സായാഹ്ന കുങ്കുമം ചാർത്തുമാ സന്ധ്യയിൽ
 നിൻ മടിയിലൊരു പൈതലായ്
 വസന്ത രാവിൽ പൂക്കുമാ മുല്ലതൻ സൗരഭ്യം
 നിറഞ്ഞൊരാ നാളുകൾ ...
 
 നിൻ നാണം പൂക്കുമാ കവിളുകളിൽ തഴുകുമാ മാരുതൻ പുല്ലാംകുഴലിൽ പല്ലവി മൂളിടവേ
 
 വെണ്ണിലാവു പൊഴിക്കുമാ
 വാനിലായിരം താരകങ്ങൾ
 ഭാവുഗങ്ങൾ മൊഴിഞ്ഞിടവേ...
 
 മഴവിൽ കസവുകൊണ്ടൊരുമംഗല്യ പന്തൽ
 തീര്ക്കുമാ ചന്ദ്രികയും...
 
 നിൻ കാർകൂന്തൽകെട്ടിൽ വിരലോടിച്ചു തഴുകി മൊഴിഞ്ഞൊരാ വാക്കുകൾ...
 അനുവദിക്കില്ല ഞാൻ അണയാൻ ഒരിക്കലും
 നീയാം എന്നിലെ നാളത്തെ
 എന്നിലെ അഗ്നി അണയും വരെ....
 
 സിന്ദൂര രേഖയിൽ ചുംബിച്ചുകൊണ്ടെൻ
 ആത്മാവിന് ഭാഗമായ് നീ മാറിയൊരാ നാളുകൾ....
 
 നിൻ നിനവുകളെ എൻ കനാവുകളാക്കിയ
 രാവുകൾ..
 മൃദുലം നിൻ കരങ്ങളെൻകരം ചേർത്ത രാഗാർദ്രമാം രാവുകൾ....
 എൻ ഹൃദയത്തുടിപ്പിൻ താളത്തിൽ നീ
 മന്ദമുറങ്ങവെ...
 
 ഇന്നു നീ യാത്രയോതി പോകവേ
 കദന പൂർണ്ണമെൻ വാക്കുകൾ മൊഴിയുന്നു
 
 ഇനിയുള്ള കാലമെനിക്കോർതിരിക്കാനെന്
 ചിന്തകളിൽ നിൻ ഓര്മകളൊരുതിരി വെട്ടമായ് തെളിഞ്ഞിരിപ്പൂ....
 
 പുനർജനിയില്ലാത്തൊരെൻ മോഹങ്ങൾ
 
 നഷ്ടങ്ങൾ തീർത്തൊരീ ജീവിതയാത്രയിൽ
 ഉൽകരുത്തെന്നും നിൻ ഓര്മകളല്ലോ..
 
 ഇനിയുള്ള കാലമെനിക്കോർതിരിക്കാനെന്
 ചിന്തകളിൽ നിൻ ഓര്മകളൊരുതിരി വെട്ടമായ് തെളിഞ്ഞിരിപ്പൂ...
 
 
                                                ജയേഷ് ....
      
       
            
      
  Not connected :    |