മണലിനെ പ്രണയിച്ച കാറ്റ്       
    മണലൊരു ചിത്രമെഴുതി...
 അവളൊരു പ്രണയ ചിതമെഴുതി ..
 ആരുംകാണാതെ ആരോരുമറിയാതെ...
 അവൾ അത് ഒളിച്ചുവച്ചു...
 തന്റെ ഹൃദയത്തിലെടുത്തുവച്ചു..
 
 കാറ്റൊരു കുസൃതികാട്ടി...
 അവനൊരു കുറുമ്പുകാട്ടി...
 ആരുംകാണാതെ  ആരോരുമറിയാതെ അവൻ...
 ആ ഹൃദയം കട്ടെടുത്തു അവനാപ്രണയം കവർന്നെടുത്തു...
 
 മഴയൊരു വിരുന്നൊരുക്കി...
 പകലൊരു തണലൊരുക്കി...
 പൗര്ണമിതിങ്കളൊരു മണിയറയൊരുക്കി...
 
 കാറ്റും മണലും ഹൃദയം കൈയിമാറി...
 അവർ പ്രണയം പങ്കുവച്ചു അവർ പ്രണയം പങ്കുവച്ചു...
         
                      ബൈജു ജോൺ....
 
 
 
      
       
            
      
  Not connected :    |