ഭരണഘടന ,എഴുപതിൽ  - തത്ത്വചിന്തകവിതകള്‍

ഭരണഘടന ,എഴുപതിൽ  

ഭരണഘടനാ തത്വങ്ങളും മൂല്യങ്ങളും
ഉയർത്തി പിടിക്കണമെന്നൊരു വായിൽ
വിധികളെമാനിക്കരുതെന്നതേ വായിൽ
ഇന്നലെ പറഞ്ഞത് മാറ്റിപ്പറയുന്നു
അനുകൂലിച്ചവർ പ്രതികൂലിക്കുന്നു.
ആദർശങ്ങളെമാറ്റി അണികളെതീതീറ്റിക്കാൻ
അനുയായികളെ പന്തം കൊളുത്തി
കത്തിക്കാൻ വിടുന്ന മത രാഷ്ട്രീയം.

തുല്യതക്കു പലതട്ടുകൾ
അവകാശത്തിന് ഏണിപ്പടികൾ
കടമ്പകൾ കടക്കുമ്പോൾ
കാലതാമസം വരുത്തി
തടസ്സങ്ങളേറെ,
തർക്കങ്ങളേറെ
അയിത്തത്തിന്റെ നാട്ടിൽ
വ്യക്തി സ്വാതന്ത്ര്യത്തെ കളിയാക്കി


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-11-2018 06:42:42 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :