നിദ്ര..  - തത്ത്വചിന്തകവിതകള്‍

നിദ്ര..  

ഇനി ഒരു തലോടലിനും ഉണർത്തുവാനാകാത്ത ഗാഢ നിദ്രയിലാഴ്ന്നു പോയി ഞാൻ...

ചുറ്റിലുമുള്ളൊരീ മുഖങ്ങൾ
തിരികരിഞ്ഞൊരു നിലവിളക്കിൻ കരിന്തിരികത്തുമാ വെളിച്ചത്തിൽ എൻ ചേതനയറ്റ ദേഹം നോക്കി വിതുമ്പവേ...

അറിഞ്ഞിരുന്നില്ലെന്നിലെ അഹതിതൻ കൂരിരുട്ടിൽ ഇത്രമേൽ സ്നേഹിച്ചിരുന്നോരാ ഹൃദയങ്ങളെ...

ഇനിയൊരുനോക്കു കാണാൻ കഴിയാത്തൊരു ലോകത്തിലേക്കുള്ള
യാത്രയുടെ കോപ്പ് കുട്ടുന്നൊരെൻ ആത്മമിത്രങ്ങളെ...

മാമ്പഴത്തിൻ മധുരം എൻ നാവിൽ വിതറിയോരാ തൊടിയിലെ മൂവാണ്ടൻ മാവ് ഇന്നൊരു ജ്വാലയായ് എന്നെ പുണരാൻ ഒരുങ്ങവെ..

ഓർത്തുപോയീടുന്നൊരാ ബാല്യകൗമാര നാളുകളെ..

രുചിതൻ ലോകത്തു വിരഹിച്ചൊരെൻ നാവിനു
വായ്ക്കരിതൻ രുചി അറിഞ്ഞീടവെ...

അവസാനമൊരുപിടി ചാരമായ്
തീർന്നീടവേ..
വാനിലൊരു താരമായ്‌ മാറുന്നു ഞാനിതാ..

ഇനി ഒരു തലോടലിനും ഉണർത്തുവാനാകാത്ത ഗാഢ നിദ്രയിലാഴ്ന്നു പോയി ഞാൻ...


up
0
dowm

രചിച്ചത്:Jayesh
തീയതി:03-12-2018 01:19:32 PM
Added by :Jayesh
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :