ജനവിധി  - തത്ത്വചിന്തകവിതകള്‍

ജനവിധി  

മാസങ്ങൾ മത്സരിച്ചവർ
ജനവിധിയറിഞ്ഞപ്പോൾ
ചെങ്കോലുമാറുന്നവരും
സ്ഥാനമുറപ്പിച്ചവരും
നീണ്ടൊരു കണക്കെടുപ്പിൽ
മാധ്യമങ്ങളുടെ മുന്നിൽ.

കുറ്റങ്ങൾ നിരത്താനും
ന്യായങ്ങൾ പറയാനും
ആവേശമടങ്ങാനും
വാദപ്രതിവാദങ്ങൾ
രാഷ്ട്രീയക്കളിയിലെ
ആശ്വാസസന്ദേശമായ്

ജയിച്ചവർക്കാശയും
തോറ്റവർക്നിരാശയും
മാറ്റിയെഴുതാനിനിയും
കാത്തിരിക്കണമടുത്ത
ഊഴം വരേയ്ക്കും മറ്റൊരു-
പൊതു തിരഞ്ഞെടുപ്പിനായ്.

up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-12-2018 06:14:21 PM
Added by :Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :