മരണശേഷം, - തത്ത്വചിന്തകവിതകള്‍

മരണശേഷം, 

മരണശേഷം,
മരവിച്ച കൈക്കുമ്പിളുകൾ
അറുത്തെടുത്തെന്റെ ഇരുകാതുകളും
അടച്ചു  തുന്നിച്ചേർക്കുക..

ഇനി, ശാപവചനങ്ങൾ ഉരുവിട്ടെന്റെ
മരണക്കിടക്കയെ
ചുടുനാമ്പുകൊണ്ട് ദഹിപ്പിക്കുക....

ധൂമനാളങ്ങളുയിർന്ന്
ദുഗന്ധം പരക്കുമ്പോൾ,
ദുഷ്ടാരൂപിയെ
മുറം ആട്ടി പായിക്കുക.

ഇരുണ്ട മേഘങ്ങളിൽ നിന്നും
അറ്റമില്ലാത്ത മഴനൂലുകൾ പതിച്ചെന്റെ
ചിതയുടെ കിതപ്പാ-
റി തണുത്ത ശേഷം,
അസ്ഥിനുറുങ്ങുകൾ മൺകുടത്തിലാക്കി,
ഞാൻ തീരാതെ  വെച്ച എന്റെ
മനോഭ്രമങ്ങളെ തളച്ചിടുക.

പിണ്ഡമുരുട്ടിവെച്ചതിൽ
ബാക്കി വന്ന ബലിചോറുരുളകൾ
അടുത്തുള്ള-നാഥാലയത്തിലേൽപ്പിച്ചതിനു പിറകെ,
എന്റെ അമ്മയെ കണ്ട്
മടങ്ങിപ്പോയ്ക്കൊൾക.

ഒളിച്ചിരുന്നുറക്കെ കരയുവാനുളള സ്വയാധികാരം
എന്റെ പ്രേതത്തിനു നല്കുക.

ഇനിയെങ്കിലും
ഉറങ്ങുവാനനുവദിക്കണം,
ഒരു ചിന്തയാൽപ്പോലുമെന്നെ കുത്തി നോവിക്കാതെ...
ഉറക്കമുണരുന്ന ആത്മാവിന്,
ചെതലിച്ച തലയോടിൻ കഷണങ്ങൾ കാഴ്ച വെക്കണം.
എന്റെ മരണം,
എന്റെ മാത്രം സ്വകാര്യത.


up
0
dowm

രചിച്ചത്:ഡാനി
തീയതി:23-12-2018 12:17:52 AM
Added by :Supertramp
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :